സിനിമാക്കാരുടെ കാർ മുഴുവനും തകർന്നു; ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികൾ

Last Updated:

കൊച്ചി എംജി റോഡിൽ ഇന്ന് പുലർച്ചെ 1:45 ഓടെ രണ്ട് ബൈക്കുകളിൽ കാർ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം

തകർന്ന കാറിന്റെ ദൃശ്യം, അർജുൻ അശോകൻ, സംഗീത് പ്രതാപ്
തകർന്ന കാറിന്റെ ദൃശ്യം, അർജുൻ അശോകൻ, സംഗീത് പ്രതാപ്
ഇരുചക്ര വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയാണ് നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് എന്ന് സൂചന. കൊച്ചി എംജി റോഡിൽ ഇന്ന് പുലർച്ചെ 1:45 ഓടെ രണ്ട് ബൈക്കുകളിൽ കാർ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം. ബൈക്ക് യാത്രികനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. അരുൺ ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിൻ്റെ ചേസ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അർജുൻ അശോകനെയും സംഗീത് പ്രതാപിനെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാർ ഒരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയും മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി റിപോർട്ടുണ്ട്. കാർ പൂർണമായും തകർന്നതായി ദൃശ്യങ്ങളിൽ കാണാം. രണ്ട് നടന്മാർക്കും നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് വിവരം.
പോലീസ് ഉടൻ സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി. അപകടത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്നു. മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു എന്നിവരും പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം.
advertisement
Summary: The car actors Arjun Ashokan, Sangeeth Prathap and Mathew Thomas were travelling had a massive collision on MG Road in Kochi
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാക്കാരുടെ കാർ മുഴുവനും തകർന്നു; ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികൾ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement