ലോകേഷ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ലിയോയിൽ കലാപം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അമിതവേഗതയിൽ വാഹനങ്ങളോടിക്കുന്ന രംഗങ്ങൾ തുടങ്ങിയവ ഉണ്ടെന്നും പല കുറ്റകൃത്യങ്ങളും പോലീസിന്റെ സഹായത്തോടെയാണ് ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു.
ഇത്തരം ദൃശ്യങ്ങളിലൂടെ ലോകേഷ് കനകരാജ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സെൻസർ ബോർഡ് ഉദ്യോഗസ്ഥർ ഇത്തരം സിനിമകൾ ശരിയായി പരിശോധിക്കണമെന്നും സംവിധായകൻ ലോകേഷ് കനകരാജിനെ മനഃശാസ്ത്രപരിശോധനക്ക് വിധേയനാക്കണം എന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
advertisement
സംവിധായകൻ ലോകേഷ് കനകരാജിനു പുറമേ, ലിയോ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെയും കേസെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ലിയോ നിരോധിക്കണമെന്നും രാജാമുരുകൻ ഹർജിയിൽ പറഞ്ഞു. മധുരൈ ഹൈക്കോടതി ജസ്റ്റിസുമാരായ കൃഷ്ണകുമാറും വിജയകുമാറും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തിയത്. ഹർജിക്കാരന്റെ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കാൻ ജഡ്ജിമാർ ഉത്തരവിട്ടു.
ബോക്സ് ഓഫീസില്‍ വലിയ നേട്ടമാണ് ലിയോ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. തൃഷയായിരുന്നു ലിയോയിൽ വിജയ്‍യുടെ നായിക. 600 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്.