TRENDING:

ചലച്ചിത്ര അക്കാദമി: ചെയർമാൻ കമൽ അടക്കമുള്ള ഭാരവാഹികളെ മാറ്റണമെന്ന് ഒരു വിഭാഗം സിനിമ പ്രവർത്തകർ; മുഖ്യമന്ത്രിക്കും CPMനും കത്ത്

Last Updated:

ലോക സിനിമയുടെ പുതിയ ചലനങ്ങൾ നന്നായറിയുന്ന വലിയ ചലച്ചിത്രകാരന്മാർ ഈ ഘട്ടത്തിൽ അക്കാദമി നേതൃത്വത്തിലേക്ക് വരികയുണ്ടായാൽ മാത്രമേ മലയാളത്തിൽ നാളെ സിനിമ നിലനിൽക്കൂ എന്നും ഉറപ്പ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ചെയർമാൻ കമൽ അടക്കമുള്ള ഭാരവാഹികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിനിമ പ്രവർത്തകർ. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും ഇവർ കത്തു നൽകി. സംവിധായകരായ പ്രിയനന്ദൻ, സലിം അഹമ്മദ്, ഡോക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് സിനിമാമേഖലയിൽ നിന്നുള്ള ഒരു വിഭാഗം പ്രവർത്തകർ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
advertisement

അഭ്യർത്ഥന ഇങ്ങനെ,

'ഇടതുപക്ഷം നേടിയ ചരിത്രവിജയത്തിൽ സാംസ്കാരിക മേഖലയിൽ (വിശിഷ്യാ സിനിമാ മേഖലയിൽ) ക്രിയാത്മക ഇടപെടലുകളാണ് കേരളം പ്രതീക്ഷിക്കുന്നത്. രാജ്യവും ലോകവും ശ്രദ്ധിക്കുന്ന കേരള ചലച്ചിത്ര അക്കാദമിയുടെ നയങ്ങളിൽ വലിയ കീഴ്മറിയലുകൾ ഉണ്ടായത് 2011ലെ യു ഡി എഫ് സർക്കാരിന്റെ കാലത്താണ്. അടൂർ ഗോപാലകൃഷ്ണനും ഷാജി എൻ കരുണും കെ ആർ മോഹനുമടക്കമുള്ള ലോകമറിയുന്ന ചലച്ചിത്രകാരന്മാർ നയിച്ച അക്കാദമിയുടെ നേതൃത്വം പിന്നീട് മുഖ്യധാരാ സിനിമാക്കാർ ഏറ്റെടുത്തതോടെ അക്കാദമിയുടെയും ചലച്ചിത്രമേളയുടേയും രാഷ്ട്രീയ - സാംസ്കാരിക സ്വഭാവം അട്ടിമറിയുകയായിരുന്നു.

advertisement

വിമാനത്തിനുള്ളിൽ കെട്ടിപ്പിടിച്ച് കിടന്ന് സിംഹരാജാക്കന്മാരുടെ യാത്ര; ഇന്റ‍‍‍‍ർനെറ്റിൽ വൈറലായി ചിത്രങ്ങൾ

ദൗർഭാഗ്യവശാൽ 2016ലെ പുനസംഘടനയിലും കടുത്ത വലതുപക്ഷ നിലപാടുകളുള്ള മുഖ്യധാരാ ചലച്ചിത്രകാരന്മാർ എക്സിക്യൂട്ടീവ് കമ്മറ്റിയിലടക്കം ഇടം പിടിക്കുകയും അക്കാദമിയുടെ രാഷ്ട്രീയ സ്വഭാവം കീഴ്മേൽ മറിയപ്പെടുകയും ചെയ്തു. മലയാളത്തിലെ

സമാന്തര സിനിമാക്കാർ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പൂർണമായും അകന്നുകഴിഞ്ഞ കാലം കൂടിയായിരുന്നു ഇത്. സംസ്ഥാന അവാർഡിലും ചലച്ചിത്ര മേളയിലും തീർത്തും തഴയപ്പെട്ട ഒട്ടേറെ സിനിമകൾ ലോകം ശ്രദ്ധിക്കുകയും വിദേശമേളകളിൽ വലിയ അംഗീകാരങ്ങൾ നേടിയെടുക്കുകയുമുണ്ടായി ഇക്കാലയളവിൽ എന്നത് തന്നെ ചലച്ചിത്രമേള കഴിഞ്ഞ അഞ്ചു വർഷം പുലർത്തിയ പ്രതിലോമ സംസ്കാരത്തിന്റെ വലിയ തെളിവ് ആണ്. മലയാളത്തിലെ സമാന്തര - സ്വതന്ത്ര സിനിമാധാരയുടെ നിലനിൽപ് അക്ഷരാർത്ഥത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

advertisement

'വിഷാദം മാറ്റാൻ പൊടിക്കൈകൾ മതിയോ?'; കൃത്യമായ ചികിത്സയും പരിചരണവും തേടേണ്ടതാണ് വിഷാദരോഗം

ലോക സിനിമയുടെ പുതിയ ചലനങ്ങൾ നന്നായറിയുന്ന വലിയ ചലച്ചിത്രകാരന്മാർ ഈ ഘട്ടത്തിൽ അക്കാദമി നേതൃത്വത്തിലേക്ക് വരികയുണ്ടായാൽ മാത്രമേ മലയാളത്തിൽ നാളെ സിനിമ നിലനിൽക്കൂ എന്നും ഉറപ്പ്.

അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ, കെ പി കുമാരൻ തുടങ്ങിയ രാജ്യവും ലോകവും ആദരിക്കുന്ന ചലച്ചിത്രകാരന്മാരെ ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര മേളാ നടത്തിപ്പിന്റെയും തലപ്പത്ത് കൊണ്ടു വരണമെന്നും വർഷങ്ങളായി ഒരേ സ്ഥാനത്തിരുന്ന് നിയന്ത്രിക്കുന്നവർ മാറി പുതിയവർ തൽസ്ഥാനങ്ങളിൽ വരണമെന്നും മലയാളത്തിലെ സമാന്തര - സ്വതന്ത്ര സിനിമക്കാർ പുതിയ സർക്കാറിനോട് അഭ്യർത്ഥിക്കുന്നു.

advertisement

പ്രിയനന്ദനൻ,  സലിം അഹമ്മദ്, ഡോക്റ്റർ ബിജു, മനോജ് കാന, സജിൻ ബാബു, സുവീരൻ, ഷെറി, വി സി അഭിലാഷ്, പ്രകാശ് ബാര, ഇർഷാദ്, സന്തോഷ് കീഴാറ്റൂർ, അനൂപ് ചന്ദ്രൻ, ഷെറീഫ് ഈസ, ഡോ എസ് സുനിൽ, ദീപേഷ്, വിനോദ് കൃഷ്ണൻ,  സിദ്ധിഖ് പറവൂർ എന്നിവരാണ് അഭ്യർത്ഥനയിൽ പങ്കു ചേർന്നവർ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, തന്റെയും കുറേപ്പേരുടേയും പേരിൽ ഒരു പ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഇത്തരം ഒരു പ്രസ്താവനയുമായി തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നും പ്രിയനന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇത്തരം സമ്മർദ്ദപ്രവർത്തനങ്ങളോട് തങ്ങൾക്ക് താത്പര്യവും ഇല്ലെന്നും പ്രിയനന്ദനൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ചലച്ചിത്ര അക്കാദമി: ചെയർമാൻ കമൽ അടക്കമുള്ള ഭാരവാഹികളെ മാറ്റണമെന്ന് ഒരു വിഭാഗം സിനിമ പ്രവർത്തകർ; മുഖ്യമന്ത്രിക്കും CPMനും കത്ത്
Open in App
Home
Video
Impact Shorts
Web Stories