മഹേഷിന്റെ പ്രതികാരത്തിൽ ഉൾപ്പെടുത്താനാകാത്ത ആ ഗാനം എന്നാല്‍ തെലുങ്ക് റീമേക്ക് ആയ ഉമാ മഹേശ്വര ഉഗ്ര രൂപസ്യയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗീതസംവിധായകന്‍ ബിജിബാല്‍ ഈണം നൽകിയ 'ഏതേതോ' എന്ന ഗാനമാണത. ഈ ഗാനത്തിനു പകരമാണ് 'മൗനങ്ങള്‍ മിണ്ടുമൊരീ' എന്ന പാട്ട് മഹേഷിന്റെ പ്രതികാരത്തിൽ ഉൾപ്പെടുത്തിയത്.
ദിലീഷ് പോത്തനും തെലുങ്ക് റീമേക്ക് സംവിധായകന്‍ വെങ്കടേഷ് മഹായും ചേര്‍ന്നാണ് പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
advertisement
ആ ഗാനത്തെ കുറിച്ച് രണ്ടു സിനിമകളിലും സംഗീതം നല്‍കിയ ബിജിബാലിന്റെ വാക്കുകള്‍ ഇങ്ങനെ:
'ഏതേതോ''
മഹേഷിന്റെ പ്രതികാരത്തില്‍ 'മൗനങ്ങള്‍' എന്ന പാട്ടിനു പകരം ആദ്യം ചെയ്ത പാട്ടുകളിലൊന്ന്. തെലുങ്കില്‍ ചിത്രം റീമെയ്ക് ചെയ്തപ്പോള്‍ ഈ ഈണം 'ആനന്ദം' എന്ന പാട്ടായി പരിണമിച്ചു. ചിത്രത്തില്‍ ഉപയോഗിക്കാനായില്ലെങ്കിലും ഈണത്തിന്റെ ചില അംശങ്ങള്‍ മഹേഷിനും ജിംസിക്കും കൂട്ടായി പശ്ചാത്തല സംഗീതത്തിന്റെ രൂപത്തില്‍ കേട്ടുകാണും.
മഹേഷില്‍ നിന്ന് ഉമാമഹേശ്വരയിലേക്കുള്ള പരിണാമത്തില്‍ ഈ ഈണം ഒരു ചരടാണ്. അന്ന് ചെയ്ത പാട്ട്, അതേ ഈണം, വെളിച്ചം കാണാഞ്ഞ വരികള്‍ ഇപ്പോള്‍ കേള്‍പ്പിക്കണമെന്നു തോന്നി. മലയാളത്തിലെ സംവിധായകന്‍ ശ്രീ ദിലീഷ് പോത്തനും തെലുങ്കിലെ സംവിധായകന്‍ ശ്രീ വെങ്കടേഷ് മഹായും ചേര്‍ന്ന് നാളെ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. കാണണം, കേള്‍ക്കണം.