വിന്റേജ് ഹൊറർ ജോണരിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ അതേ മൂഡ് സൃഷ്ടിക്കുന്നതാണ് വീഡിയോയും. ഫ്രണ്ട് റോ പ്രെഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രം നവംബർ 17ന് പ്രദർശനത്തിനെത്തുന്നു.
അനൂപ് മേനോന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും ചിത്രത്തിലേതെന്നാണ് സൂചന.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസും ആണ്. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, എഡിറ്റർ നിതീഷ് കെ.ടി.ആർ., കഥ- വിഷ്ണു ഭരതൻ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറകാട്ടിരി, ഗാനരചന- വിനായക് ശശികുമാർ, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്യൂം- ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ്- രാഹുൽ ആർ. ശർമ്മ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ്- റിച്ചാർഡ് ആന്റണി, മാർക്കറ്റിങ്- ഒബ്സ്ക്യുറ, പരസ്യകല- യെല്ലോടൂത്ത്.
Summary: A very promising promo video out from Phoenix a movie scripted by Midhun Manuel Thomas. The promo features actors Aju Varghese and Chandhunath. The film is reaching screens on November 17, 2023