ആട് 3യുടെ സ്ക്രിപ്റ്റിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ടാണ് മിഥുൻ മാനുവൽ തോമസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആട് 3 അവസാന യാത്രയ്ക്കായി ഒരുങ്ങിക്കഴിഞ്ഞുവെന്നും മിഥുൻ കുറിക്കുന്നുണ്ട്.
'കുറച്ചു നാളായി - വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വർത്തമാനത്തിലൂടെ തിരയുകയായിരുന്നു..!! ഒടുവിൽ, അവർ ഒരു അതിമനോഹരമായ 'ലാസ്റ്റ് റൈഡിന്' ഒരുങ്ങുകയാണ്..!'എന്നാണ് മിഥുൻ കുറിച്ചിരിക്കുന്നത്.
ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ആട്. ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ആട് ഫ്രാഞ്ചൈസികളുടെ നിർമ്മാണം. ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 08, 2024 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Aadu 3| സീൻ മാറ്റാൻ ഷാജി പാപ്പനും പിള്ളേരും മൂന്നാമതും എത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി മിഥുൻ മാനുവൽ