TRENDING:

Variyamkunnan|'സംശയത്തിന്റെ നിഴൽവീണ തിരക്കഥാകൃത്ത് റമീസ് വിശ്വാസ്യത ബോധ്യപ്പെടുത്തും വരെ മാറി നിൽക്കും': ആഷിഖ് അബു

Last Updated:

'' തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു.''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പഴയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിമർശനം ശക്തമായ സാഹചര്യത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്ന് റമീസ് മുഹമ്മദിനെ മാറ്റിനിർത്താൻ തീരുമാനം. സംവിധായകൻ ആഷിഖ് അബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് റമീസ് മുഹമ്മദ്. ഹർഷദാണ് മറ്റൊരു തിരക്കഥാകൃത്ത്.
advertisement

Related News - 'അറിവില്ലാക്കാലത്ത് ചെയ്തതാണ്'; സ്ത്രീ വിരുദ്ധ പോസ്റ്റിൽ മാപ്പ് പറഞ്ഞ് വാരിയംകുന്നൻ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

വാരിയംകുന്നൻ എന്ന ചിത്രം പ്രഖ്യാപിച്ചതിനെ തുടർന്നാണ് റമീസ് മുഹമ്മദിന്റെ ഫേസ്ബുക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ വൈറലായത്. റമീസിന്റെ പോസ്റ്റുകളെന്ന പേരിൽ പ്രചരിച്ച  അതിൽ പലതിലെയും സ്ത്രീവിരുദ്ധത ചർച്ചയായതിനെത്തുടർന്ന് അദ്ദേഹം പരസ്യമായി ഫേസ്ബുക്കിലൂടെ മാപ്പു പറഞ്ഞിരുന്നു. പണ്ടെപ്പോഴോ ഫേസ്ബുക്കിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ഒരു തെറ്റായിപ്പോയി എന്നാണ് റമീസ് പറഞ്ഞത്. വിമർശനങ്ങൾ ശക്തമായി തുടർന്നതോടെയാണ് റമീസിനെ മാറ്റിനിർത്താൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്.

advertisement

റമീസ് മാറി നിൽക്കുമെന്ന് അറിയിച്ചുകൊണ്ട് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചത്.

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത. മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു.

റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു.

advertisement

തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആഷിഖ് അബു

മലയാളം വാർത്തകൾ/ വാർത്ത/Film/
Variyamkunnan|'സംശയത്തിന്റെ നിഴൽവീണ തിരക്കഥാകൃത്ത് റമീസ് വിശ്വാസ്യത ബോധ്യപ്പെടുത്തും വരെ മാറി നിൽക്കും': ആഷിഖ് അബു
Open in App
Home
Video
Impact Shorts
Web Stories