'അറിവില്ലാക്കാലത്ത് ചെയ്തതാണ്'; സ്ത്രീ വിരുദ്ധ പോസ്റ്റിൽ മാപ്പ് പറഞ്ഞ് വാരിയംകുന്നൻ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

ഫേസ്ബുക് പോസ്റ്റിൽ മാപ്പുപറഞ്ഞ് വാരിയംകുന്നൻ സിനിമയുടെ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

News18 Malayalam | news18-malayalam
Updated: June 23, 2020, 1:10 PM IST
'അറിവില്ലാക്കാലത്ത് ചെയ്തതാണ്'; സ്ത്രീ വിരുദ്ധ പോസ്റ്റിൽ മാപ്പ് പറഞ്ഞ് വാരിയംകുന്നൻ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്
റമീസ് മുഹമ്മദ്
  • Share this:
ഫേസ്ബുക് പോസ്റ്റിൽ മാപ്പുപറഞ്ഞ് വാരിയംകുന്നൻ സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസ് മുഹമ്മദ്. ഹർഷദും റമീസും ചേർന്നാണ് പൃഥ്വിരാജ്-ആഷിഖ് അബു ചിത്രം വാരിയംകുന്നന്റെ തിരക്കഥ എഴുതുന്നത്.

വാരിയൻകുന്നൻ എന്ന ചിത്രം പ്രഖ്യാപിച്ചതിനെ തുടർന്നാണ് റമീസ് മുഹമ്മദിന്റെ ഫേസ്ബുക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ വൈറലായത്. അതിൽ പലതിലെയും സ്ത്രീവിരുദ്ധത ചർച്ചയായതിനെത്തുടർന്നാണ് അദ്ദേഹം മാപ്പു പറഞ്ഞത്.

പണ്ടെപ്പോഴോ ഫേസ്ബുക്കിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ഒരു തെറ്റായിപ്പോയി എന്ന് റമീസ് പോസ്റ്റിൽ പറയുന്നു. പോസ്റ്റ് ചുവടെ:

Also read: Prithviraj | വാരിയംകുന്നൻ: പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം രൂക്ഷം

എട്ടോ ഒമ്പതോ വർഷങ്ങൾ മുമ്പ്, ആദ്യമായി എഫ് ബി യിൽ ഒക്കെ വന്ന കാലത്ത് ആവേശത്തിൽ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ള പോലത്തെ പൊളിറ്റിക്കൽ കറക്റ്നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വർഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്. അന്നത്തെ പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയത്തിൽ തൊട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു.. ആ പോസ്റ്റ് വേദനിപ്പിച്ചിട്ടുള്ള മുഴുവൻ മനുഷ്യരോടും മാപ്പ് പറയുന്നു.. ഇന്ന് ആ നിലപാടുകളിൽ നിന്നും മാറിയ വ്യക്തിയായി തന്നെ എന്നെ കാണണം എന്ന് അപേക്ഷിക്കുന്നു.. അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യർഥിക്കുന്നു.ഏതോ ഒന്ന് എന്നാണ് റമീസ് മുഹമ്മദിന്റെ പോസ്റ്റിൽ ഉള്ളതെങ്കിലും നിരവധി ഫേസ്ബുക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ വൈറലായിട്ടുണ്ട്യ.പലതും ഡിലീറ്റ് ചെയ്തതിനാൽ അതിന്റെ ആധികാരികത പരിശോധിക്കൽ എളുപ്പവുമല്ല. അതിൽ പലതിലെയും സ്ത്രീവിരുദ്ധത വലിയ ചർച്ചകൾക്ക് ഇടയാക്കി.

കെഎൽ 10 പത്ത് എന്ന സിനിമയുടെ സംവിധായകനും 'വൈറസ്', 'സുഡാനി ഫ്രം നൈജീരിയ' എന്നീ സിനിമകളുടെ കോ റൈറ്ററുമായ മുഹ്‌സിൻ പരാരിയാണ് വാരിയൻകുന്നന്റെ കോ-ഡയറക്ടർ. സിക്കന്ദർ, മൊയ്‌ദീൻ തുടങ്ങിയവർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ ഷൈജു ഖാലിദാണ് ക്യാമറ. 75 കോടിക്കുമേൽ ചിലവുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒരുങ്ങുന്നത്. 2021ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
First published: June 23, 2020, 12:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading