ഉത്കണ്ഠ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ആശുപത്രിയിലായിരിക്കുമ്പോഴാണെന്നും മനസ്സിനെ ശക്തിപ്പെടുത്താൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് കുറിപ്പിൽ അബ്ബാസ് പറയുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഉടൻ വീട്ടിലേക്ക് തിരിച്ചെത്തണമെന്നും എല്ലാവരുടേയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദിയെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കാലിനാണ് ശസ്ത്രക്രിയ നടത്തുന്നതെന്നാണ് സൂചന. എന്നാൽ ഇപ്പോൾ ശസ്ത്രക്രിയ എന്തിനാണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ബൈക്കിൽ നിന്ന് വീണ് കണങ്കാലിന് പരിക്ക് പറ്റിയതായി അബ്ബാസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. കാൽമുട്ടിനേറ്റ പരിക്കിന് ഫിസിയോതെറാപ്പി നടത്തുകയാണെന്നും വലതുകാലിന് ശസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളത്തിലടക്കം നിരവധി ശ്രദ്ധേയമായ സിനിമകളിൽ വേഷമിട്ട നടനാണ് അബ്ബാസ്. മലയാളത്തിൽ മഞ്ജു വാര്യർക്കൊപ്പം കണ്ണെഴുതി പൊട്ടും തൊട്ട്, ഡ്രീംസ്, ഗ്രീറ്റിങ്സ്, കല്യാണക്കുറിമാനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങൾക്ക് പുറമേ ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. 1996 ൽ പുറത്തിറങ്ങിയ കാതൽ ദേസം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അബ്ബാസ് അഭിനയരംഗത്തേക്ക് കടക്കുന്നത്. തബു നായികയായ ചിത്രത്തിൽ വിനീതും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. എആർ റഹ്മാൻ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു.
