വിജയ് ദേവരകൊണ്ട ചിത്രം 'ലൈഗർ' ലൂടെ കള്ളപ്പണം വെളുപ്പിച്ചു; സംവിധായകൻ പുരി ജഗന്നാഥിനേയും ചാർമി കൗറിനേയും Ed ചോദ്യം ചെയ്തത് 12 മണിക്കൂർ
- Published by:Naseeba TC
- news18-malayalam
Last Updated:
125 കോടി ബജറ്റിൽ നിർമിച്ച വിജയ് ചിത്രത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് പരാതി
വിജയ് ദേവരകൊണ്ട ചിത്രം ലൈഗർ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ വെട്ടിലായി സംവിധായകൻ പുരി ജഗന്നാഥും നിർമാതാവ് ചാർമി കൗറും. കഴിഞ്ഞ ദിവസം ഇരുവരേയും 12 മണിക്കൂറോളമാണ് ഇഡി ചോദ്യം ചെയ്തത്.
ലൈഗർ ചിത്രത്തിന്റെ നിർമാണത്തിനായി ലഭിച്ച പണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ഓഗസ്റ്റിലാണ് ചിത്രം റിലീസ് ചെയ്തത്. 125 കോടി ബജറ്റിൽ നിർമിച്ച ചിത്രം വിജയിയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം എന്ന രീതിയിലായിരുന്നു വിവിധ ഭാഷകളിൽ പുറത്തിറങ്ങിയത്. എന്നാൽ വൻ പരാജയമായിരുന്നു തിയേറ്ററിൽ സിനിമ നേരിട്ടത്.
വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡേയുമായിരുന്നു നായികാ നയകന്മാരായി എത്തിയത്. അമേരിക്കൻ ബോക്സിങ് താരം മൈക്ക് ടൈസണും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. കോൺഗ്രസ് നേതാവ് ബക്ക ജൂഡ്സൺ നൽകിയ പരാതിയിലാണ് ഇഡി സംവിധായകനേയും നിർമാതാവിനേയും ചോദ്യം ചെയ്തത്. പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ചാർമി കൗറിനും പുരി ജഗന്നാഥിനും 15 ദിവസം മുമ്പാണ് ഇഡി നോട്ടീസ് നൽകിയത്.
advertisement
Also Read- ഷക്കീല പങ്കെടുക്കുന്നതില്‍ എതിര്‍പ്പ്; കോഴിക്കോട് ഒമര്‍ ലുലു ചിത്രം 'നല്ല സമയം' ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കി
കള്ളപ്പണം വെളുപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ ചിത്രത്തിലേക്ക് പണം നൽകിയെന്നായിരുന്നു ബക്കയുടെ പരാതി. കള്ളപ്പണം വെളുപ്പിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗമെന്ന നിലയിലാണ് ചിത്രത്തിന് നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്.
Also Read- 'കാതലില്‍ എന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി'; സെറ്റില്‍ ഭക്ഷണം വിളമ്പി മമ്മൂട്ടി, കൂട്ടിന് ജ്യോതികയും
ഫെമ നിയമം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ സിനിമയുടെ നിർമ്മാണത്തിനായി നിക്ഷേപിച്ചെന്ന ആരോപണത്തെക്കുറിച്ച് ഇഡി ഉദ്യോഗസ്ഥർ സംവിധായകനെയും നിർമ്മാതാവിനെയും ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. നിരവധി കമ്പനികൾ ഇത്തരത്തിൽ സംവിധായകനും നിർമാതാവിനും പണം കൈമാറിയതായാണ് ഇഡി സംശയിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ടിൽ പറയുന്നു.
advertisement
പണം അയച്ചവരുടെ വിശദാംശങ്ങളും മൈക്ക് ടൈസണും ടെക്‌നിക്കൽ ക്രൂവും ഉൾപ്പടെയുള്ള വിദേശ താരങ്ങൾക്ക് പണം നൽകിയത് എങ്ങനെയെന്നും പുരി ജഗന്നാഥിനോടും ചാർമി കൗറിനോടും ഇഡി ആരാഞ്ഞിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 19, 2022 7:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വിജയ് ദേവരകൊണ്ട ചിത്രം 'ലൈഗർ' ലൂടെ കള്ളപ്പണം വെളുപ്പിച്ചു; സംവിധായകൻ പുരി ജഗന്നാഥിനേയും ചാർമി കൗറിനേയും Ed ചോദ്യം ചെയ്തത് 12 മണിക്കൂർ










