TRENDING:

Rekhachithram: മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ല;രേഖാചിത്രത്തേക്കുറിച്ച് ആസിഫ് അലി

Last Updated:

ചിത്രത്തിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്നത് തൽക്കാലം പറയാൻ കഴിയില്ലെന്നും എന്നാൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ലെന്നും ആസിഫ് അലി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രേഖാചിത്രം’. സിനിമ ഇന്ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.ഇപ്പോഴിതാ സിനിമ തിയേറ്ററുകളിലേക്കെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നുണ്ടോ എന്ന ആരാധകരുടെ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം ഉത്തരം നൽകിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി എത്തുന്നുണ്ടോ എന്നത് തൽക്കാലം പറയാൻ കഴിയില്ലെന്നും എന്നാൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ലെന്നും ആസിഫ് അലി പറഞ്ഞു. സിനിമയ്ക്ക് എല്ലാ വിധ പിൻബലവും നൽകിയതിന് മമ്മൂക്കയോടുള്ള നന്ദിയും ആസിഫ് പങ്കുവെച്ചു.
News18
News18
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആസിഫ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ , '"രേഖാചിത്രം" എന്ന എന്റെ ഏറ്റവും പുതിയ ചിത്രം നാളെ തിയറ്ററുകളിലെത്തുകയാണ്. ഈ സിനിമയിൽ മമ്മൂക്കയുണ്ടോ എന്ന ചോദ്യവും, ഉത്തരം തേടിയുള്ള സോഷ്യൽ മീഡിയ ചർച്ചകൾ നിങ്ങളെയൊക്കെ പോലെ തന്നെ ഞാനും കാണുന്നുണ്ട്. അതിനു നേരിട്ടൊരു മറുപടി തരാൻ ഈ ചിത്രത്തിൽ അഭിനയിച്ച ഒരു നടൻ എന്ന നിലയിൽ തൽക്കാലം എനിക്ക് കഴിയില്ല. എങ്കിലും ഈ ചിത്രത്തിൽ മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ ആരും തന്നെ നിരാശർ ആവില്ല എന്ന് ഞാൻ ഉറപ്പ്‌ തരുന്നു.നിങ്ങളെ കാത്ത് ഒരു കുഞ്ഞു സർപ്രൈസ് ഈ സിനിമയിൽ ഒളിഞ്ഞു കിടപ്പുണ്ട്. സിനിമയുടെ റിലീസ് കാത്തു നിൽക്കുന്ന ഈ രാത്രിയിൽ, നിങ്ങളെല്ലാവരുടെയും മുന്നിൽ വച്ച് തന്നെ പറയണ്ട മറ്റൊരു കാര്യമുണ്ട് - അത് മമ്മൂട്ടി എന്ന മഹാനടനോടും, ഒരുപക്ഷെ അതിലേറെ, ഞാൻ ഒരുപാട് സ്നേഹിക്കുകയൂം ബഹുമാനിക്കുകയും ചെയ്യുന്ന മമ്മൂക്ക എന്ന വ്യക്തിയോടും ഉള്ള എന്റെ നന്ദിയാണ്. കാരണം അദ്ദേഹത്തിന്റെ സമ്മതവും, അനുഗ്രഹവും, അദ്ദേഹം തന്ന ധൈര്യവും, ഞങ്ങളോടും ഈ സിനിമയോടും അദ്ദേഹം കാണിച്ച തുറന്ന മനസ്സും ഇല്ലാതെ, ഒരിക്കലും ഈ സിനിമ സംഭവിക്കില്ലായിരുന്നു. ഈ സിനിമയിലെന്ന പോലെ, എന്റെ കരിയറിലും, ദിശാബോധവും ധൈര്യവും തന്ന ഒരു നെടുംതൂണായി അദ്ദേഹത്തിന്റെ പ്രെസെൻസ് എന്നുമുണ്ടായിരുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞാൽ തീരുന്നതല്ല, എന്നാലും മമ്മൂക്ക - എന്റെ മനസ്സും ഉള്ളും നിറഞ്ഞ നന്ദി.'ചിത്രത്തിൽ ആസിഫിനൊപ്പം അനശ്വര രാജനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Rekhachithram: മമ്മൂക്കയെ പ്രതീക്ഷിക്കുന്നവർ നിരാശരാവില്ല;രേഖാചിത്രത്തേക്കുറിച്ച് ആസിഫ് അലി
Open in App
Home
Video
Impact Shorts
Web Stories