ആയുഷ്മാൻ ഖുറാന, അപാർശക്തി ഖുറാന എന്നിവരാണ് മക്കൾ. കലയിലും സംഗീതതത്തിലുമുള്ള താത്പര്യം പിതാവിൽ നിന്നാണ് തങ്ങൾക്ക് ലഭിച്ചതെന്ന് മുമ്പൊരിക്കൽ ആയുഷ്മാൻ ഖുറാന പറഞ്ഞിരുന്നു.
Also Read- വ്യാപാരികൾ തടഞ്ഞു; കട്ടപ്പനയിൽ ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രതിസന്ധി
സംഗീതം, കവിത, സിനിമ, ചിത്രരചന തുടങ്ങിയവയോടെല്ലാമുള്ള താത്പര്യം അദ്ദേഹത്തിൽ നിന്നാണ് ലഭിച്ചത്. നിയമത്തിൽ ബിരുദം നേടിയെങ്കിലും ജ്യോതിഷാസ്ത്രത്തിലായിരുന്നു അദ്ദേഹത്തിന് കൂടുതൽ താത്പര്യം. തന്റെ പേരിൽ ‘N’, ‘R’ എന്നീ അക്ഷരങ്ങൾ രണ്ടെണ്ണമാക്കിയത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നുവെന്നും ആയുഷ്മാൻ ഖുറാന പറഞ്ഞിരുന്നു.
advertisement
തന്റെ സുഹൃത്തും വഴികാട്ടിയും തത്വചിന്തകനുമെല്ലാം അച്ഛനാണെന്നായിരുന്നു ആയുഷ്മാൻ വിശേഷിപ്പിച്ചത്. ജ്യോതിഷാസ്ത്രത്തിൽ വിശ്വസിക്കുമ്പോൽ തന്നെ, സ്വന്തം പരിശ്രമത്തിലൂടെ വിധി രൂപപ്പെടുത്താനുള്ള കഴിവ് മനുഷ്യനുണ്ടെന്നും നല്ല കർമത്തിന് ഏതൊരു ജ്യോത്സ്യനെയും മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പഠിപ്പിച്ചു. – ആയുഷ്മാൻ ഖുറാനയുടെ വാക്കുകൾ.