പുരസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുനേറ്റ് നിന്ന് കേൾക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പിണറായി വിജയൻ പ്രസംഗിച്ച 15 മിനുട്ടും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പ്. നില്‍പ്പിന്‍റെ കാരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുനേറ്റ് നിന്നതെന്നായിരുന്നു ഭീമന്‍ രഘുവിന്റെ മറുപടി.
അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ആകെ നിറയുന്നത്.
advertisement
ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
Sep 15, 2023 8:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു'; മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് ഭീമൻ രഘു
