TRENDING:

Idly Kadai: കാത്തിരിപ്പിന് വിരാമം വിന്റെജ് ധനുഷ് ഈസ് ബാക്ക്; ഇഡ്‌ലി കടൈ ഫസ്റ്റ് ലുക്ക്

Last Updated:

തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇഡ്‌ലി കടൈ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ് സൂപ്പർ താരം ധനുഷ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ പിരീഡ് ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഇരു കയ്യിലും ചില സാധനങ്ങളുമായി നില്‍ക്കുന്ന ധനുഷാണ് പോസ്റ്ററിൽ കാണാൻ കഴിയുക. ധനുഷ് ചെറുപ്പം ലുക്കിലെത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകൾ പരിശോധിക്കുമ്പോൾ ഒരു ഗ്രാമീണ പശ്ചാത്തലത്തിലെ കഥ പറയുന്ന ചിത്രമാകും ഇഡ്‌ലി കടൈ എന്ന സൂചനയാണ് ലഭിക്കുന്നത്. 2025 ഏപ്രില്‍ 10 ന് ആഗോള റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
ധനുഷ്
ധനുഷ്
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഇതില്‍ 'നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം' എന്ന ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജിവി പ്രകാശ് കുമാറാണ് സംഗീതം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Idly Kadai: കാത്തിരിപ്പിന് വിരാമം വിന്റെജ് ധനുഷ് ഈസ് ബാക്ക്; ഇഡ്‌ലി കടൈ ഫസ്റ്റ് ലുക്ക്
Open in App
Home
Video
Impact Shorts
Web Stories