സോണി പിക്ചേഴ്സ് നിർമിക്കാനൊരുങ്ങുന്ന 'സ്ട്രീറ്റ് ഫൈറ്റർ' എന്ന ഹോളിവുഡ് സിനിമയിൽ ധനുഷ് നായകനായി എത്താനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്ട്രീറ്റ് ഫൈറ്ററിൽ ധനുഷിനൊപ്പം സിഡ്നി സ്വീനിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള സിനിമ, 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
advertisement
കെൻ സ്കോട്ട് സംവിധാനം ചെയ്ത കോമഡി ചിത്രമായ 'ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കിർ' എന്ന സിനിമയിലൂടെയാണ് ധനുഷ് ആദ്യമായി ഹോളിവുഡിലേക്ക് ചുവടുവെക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ സിനിമക്ക് എന്നാൽ ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.