ഗോവിന്ദയെ വിവിധ പരിശോധനകൾക്ക് വിധേയനാക്കിയിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഗോവിന്ദ ഇക്കഴിഞ്ഞ ദിവസം നടൻ ധർമേന്ദ്രയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ധർമേന്ദ്രയെ സന്ദർശിക്കാനെത്തിയ ഗോവിന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡ്രൈവ് ചെയ്ത് ആശുപത്രിയിലെത്തിയ ഗോവിന്ദ വികാരാധീനനായി കാണപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സ്വന്തം റിവോൾവര്‍ പരിശോധിക്കുന്നതിനിടെ ഗോവിന്ദക്ക് അബദ്ധത്തിൽ വെടിയേറ്റിരുന്നു. കാൽമുട്ടിന് താഴെ പരിക്കേറ്റതിനെത്തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വെടിയുണ്ട പുറത്തെടുത്തത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 12, 2025 9:45 AM IST
