എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു...അഭിനയത്തിൽ മാത്രമല്ല.. മനുഷ്യത്വത്തിലും... തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.. അദ്ദേഹം കുറിച്ചു.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.എം.ടി വാസുദേവൻ നായർ രചിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്കാരമായിരിക്കും ഈ ചിത്രം. ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. മധുവിന് പകരക്കാരനായി മോഹന്‍ലാല്‍ എത്തുപ്പോള്‍ നബീസ ആരാണെന്നത് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.
advertisement
സന്തോഷ് ശിവൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. എംടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും.ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്. ആര്‍പിഎസ്ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്.
മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവിയായ ഓളവും തീരവും പ്രദര്‍ശനത്തിനെത്തിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള ആദരമെന്ന നിലയിലാണ് പ്രിയദർശനും സംഘവും ഓളവും തീരവും പുനഃസൃഷ്ടിക്കുന്നത്.