തിങ്കളാഴ്ച ഉച്ചയോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്. സിനിമാ മേഖലയിൽ നിന്നും ചുരുക്കം ചിലർ മാത്രമാണ് റിപ്പോർട്ടിൽ പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ സ്ത്രീകളുടെ വിജയമെന്നാണ് നടി രഞ്ജിനിയുടെ വാക്കുകൾ. റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് അമ്മ സെക്രട്ടറി സിദ്ദിഖും നടൻ ബാബു രാജും പറഞ്ഞത്.
വിവരാവകാശ കമ്മീഷന്റെ നിർദേശം അനുസരിച്ചാണ് വർഷങ്ങൾക്ക് ശേഷം ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്. മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണിത്. ചലച്ചിത്ര നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ. 2019 ഡിസംബറിൽ ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്ത് വിട്ടിരുന്നില്ല. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
advertisement