പ്രതിഫലമല്ല വിഷയം മക്കൾ സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോളുകൾ പറഞ്ഞു കളിയാക്കുന്നു. സിനിമ ഫെസ്റ്റിവലിന് വേണ്ടി ഒരുക്കുന്നതെന്നായിരുന്നു തന്നോട് പറഞ്ഞിരുന്നത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തിൽ അഭിനയിച്ചത്. ഒടിടിയില്‍ തെറിയുള്ള ഭാഗമാണ് വന്നത്.
ഐ എഫ് എഫ് കെയിൽ തെറിയില്ലാത്ത ഭാഗവും. പൈസ കൂടുതൽ കിട്ടിയപ്പോൾ ഇവർ തെറി വേർഷൻ ഒടിടിയ്ക്ക് വിറ്റു. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ചുരുളി ഇറങ്ങുന്നത്. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട് ആകെ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇതാണ്. എന്‍റെ തെറി വച്ചിട്ടാണ് ചുരുളി മാര്‍ക്കറ്റ് ചെയ്യപ്പെട്ടത് എന്നും ജോജു പറഞ്ഞു.
advertisement
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമർശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ താനാണ് ചുമന്നു കൊണ്ടു നടക്കുന്നത് എന്നിങ്ങനെയായിരുന്നു ആരോപണം.