TRENDING:

Kottayam Pradeep Passes Away| പ്രശസ്ത നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

Last Updated:

വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പ്രശസ്ത സിനിമാ- സീരിയൽ താരം കോട്ടയം പ്രദീപ് (Kottayam Pradeep) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement

പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നാലേ കാലിന് അന്ത്യം സംഭവിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് പുലർച്ചെ സുഹൃത്തിനെ വിളിച്ചാണ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിലെത്തുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. വൈകാതെ മരണം സംഭവിച്ചു. കോവിഡ് പരിശോധന പൂർത്തിയാക്കിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം കുമാരനെല്ലൂരിലെ വസതിയിൽ എത്തിച്ചു. ഭാര്യ-  മായ, മക്കൾ വിഷ്ണു, വൃന്ദ. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

advertisement

പ്രത്യേക സംസാര രീതികൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത താരം ഒട്ടേറെ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.  കോട്ടയം പ്രദീപ് അവിചാരിതമായാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് അവസരം നൽകിയത്.

Also Read- Kottayam Pradeep| മകനെ അഭിനയിപ്പിക്കാൻ എത്തി നടനായി; സംഭാഷണം കൊണ്ട് ശ്രദ്ധേയനായി; കോട്ടയം പ്രദീപ് താരമായതിങ്ങനെ

advertisement

ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് കോട്ടയം പ്രദീപ് സിനിമാജീവിതം ആരംഭിച്ചത്. 2009 ൽ ഗൗതം മേനോന്റെ “വിണ്ണൈത്താണ്ടി വരുവായ” എന്ന ചിത്രത്തിൽ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു. അതിലെ അദ്ദേഹത്തിന്റെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങൾ വന്നെത്തി. ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.

വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനടാ തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു വടക്കൻ സെൽഫി കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. സ്‌കൂൾ കാലഘട്ടത്തിൽ യുവജനോത്സവത്തിലും സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും സജീവമായിരുന്നു. പാട്ട്‌, ഡാന്‍സ്‌, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. വർഷങ്ങളായി കോട്ടയം തിരുവാതുക്കൽ രാധാകൃഷ്‌ണ തീയേറ്ററിന് സമീപം താമസിച്ചിരുന്ന അദ്ദേഹം പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ “ഈശ്വരൻ അറസ്റ്റിൽ” എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചു. നാല്പത് വർഷമായി നാടകരംഗത്ത് സജീവമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Kottayam Pradeep Passes Away| പ്രശസ്ത നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories