'ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. അങ്ങേക്ക് നല്ല ആരോഗ്യവും സന്തോഷവും നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള ശക്തിയും എന്നും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.'- മോഹൻലാൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 75-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ലോക നേതാക്കളടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് വിളിച്ച് മോദിക്ക് ജന്മദിനാശംസകൾ അറിയിച്ചു. യഥാർത്ഥ നേതൃത്വം എന്നാൽ മോദിയാണെന്ന് അമിത് ഷായും ആശംസയിലൂടെ അറിയിച്ചു. തൻ്റെ 75-ാം ജന്മദിനത്തിൽ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയും അറിയിച്ചു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 17, 2025 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Modi @ 75|'രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള ശക്തി ഉണ്ടാകട്ടെ'; പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ