TRENDING:

Alappuzha Gymkhana OTT: കാത്തിരിപ്പിന് വിരാമം ഇടിപൂരം ഒടിടിയിലേക്ക്; 'ആലപ്പുഴ ജിംഖാന' ഉടൻ എത്തും

Last Updated:

ചിത്രത്തിൽ ജോജു എന്ന ബോക്‌സർ കഥാപാത്രത്തെയാണ് നസ്ലെന്‍ അവതരിപ്പിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമെച്വർ ബോക്സിങ്ങിന്‍റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറഞ്ഞ ചിത്രമാണ് ആലപ്പുഴ ജിംഖാന. ഏപ്രിൽ 10 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെനും ഗണപതിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
News18
News18
advertisement

advertisement

ഈ മാസം 13 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും. ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ 70 കോടിയിലധികം രൂപയാണ് കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആലപ്പുഴ ജിംഖാനയിൽ ജോജു എന്ന ബോക്‌സർ കഥാപാത്രത്തെയാണ് നസ്ലെന്‍ അവതരിപ്പിക്കുന്നത്.

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Alappuzha Gymkhana OTT: കാത്തിരിപ്പിന് വിരാമം ഇടിപൂരം ഒടിടിയിലേക്ക്; 'ആലപ്പുഴ ജിംഖാന' ഉടൻ എത്തും
Open in App
Home
Video
Impact Shorts
Web Stories