TRENDING:

Baahubali: പത്താം വാര്‍ഷികത്തില്‍ രാജമൗലി മാജിക്ക് 'ബാഹുബലി-ദ ബി​ഗിനിങ്' വീണ്ടും തീയേറ്ററിലേക്ക്

Last Updated:

ആരാധകരുടെ ആവശ്യപ്രകാരമാണ് സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതെന്നാണ് സൂചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സിനിമയും ലോക സിനിമയും ഒരുപോലെ ചർച്ച ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് രാജമൗലി സംവിധാനം ബാഹുബലി. ചിത്രത്തിലെ ബഹുബലി എന്ന കഥാപാത്രം പ്രഭാസിന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. മഹേന്ദ്ര ബാഹുബലി, അമരേന്ദ്ര ബാഹുബലി എന്നിങ്ങന രണ്ട് കഥാപാത്രങ്ങളെയായിരുന്നു പ്രഭാസ് ബാഹുബലി സീരീസിൽ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ പത്താം വാർഷികത്തിനോട് അനുബന്ധിച്ച് സിനിമ വീണ്ടും റീ റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2015-ലാണ് 'ബാഹുബലി-ദ ബി​ഗിനിങ്' തീയേറ്ററുകളിൽ എത്തിയത്. ആരാധകരുടെ ആവശ്യപ്രകാരമാണ് സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതെന്നാണ് സൂചന.
News18
News18
advertisement

ചിത്രം ഒക്ടോബറിൽ റീ റിലീസ് ചെയ്യുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. 2015 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത് 2017 ൽ ആയിരുന്നു. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് വർഷം കഴിഞ്ഞാണ് രണ്ടാം ഭാഗം പുറത്തു വന്നത്. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Baahubali: പത്താം വാര്‍ഷികത്തില്‍ രാജമൗലി മാജിക്ക് 'ബാഹുബലി-ദ ബി​ഗിനിങ്' വീണ്ടും തീയേറ്ററിലേക്ക്
Open in App
Home
Video
Impact Shorts
Web Stories