ഒടുവിൽ ആടുജീവിതം ഇങ്ങെത്തിയിരിക്കുകയാണ്. എന്റെ സഹോദരൻ ഇതിനായി ഏറെ വർഷങ്ങൾ സ്വപ്നം കണ്ടു. എന്നാൽ 2021 സെപ്തംബറിൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം മരണപ്പെട്ടു. മാനസിക ദൗർബല്യങ്ങളുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ ആവേശം പ്രകടമായിരുന്നു. സിനിമ കാണാൻ അദ്ദേഹം ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ,' എന്ന് പറഞ്ഞു കൊണ്ടാണ് പ്രേക്ഷകൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Also read-Aadujeevitham| ലൂസിഫറിന്റെ റെക്കോര്‍ഡ് തകർത്ത് 'ആടുജീവിതം'; നേട്ടം പങ്കുവച്ച് പൃഥ്വിരാജ്
കുറിപ്പിനൊപ്പവും സഹോദരന്റെ ഒരു വീഡിയോയും പ്രേക്ഷകൻ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ സഹോദരൻ, ആടുജീവിതത്തിന്റെ ഷൂട്ടിങ് വേളയിൽ കൊവിഡ് പ്രതിസന്ധികൾ മൂലം മുടങ്ങിയ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കണമെന്ന ആഗ്രഹം പങ്കുവെക്കുന്നതും സിനിമയിലൂടെ പൃഥ്വിരാജ് ദേശീയ പുരസ്കാരം നേടുമെന്ന് ആവേശത്തോടെ പറയുന്നതും വീഡിയോയിൽ കാണാം.
advertisement
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടൻ പൃഥ്വിരാജ് മറുപടിയുമായി എത്തി. നിങ്ങളുടെ നഷ്ടത്തിൽ പങ്കുചേരുന്നു. അദ്ദേഹം മറ്റെവിടെയെങ്കിലും നിന്ന് ഇതൊക്കെ കാണുന്നുണ്ടാകുമെന്നും ഇതോർത്ത് അദ്ദേഹം അഭിമാനപ്പെടുണ്ടാകുമെന്നും പൃഥ്വി കുറിച്ചു.