എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നാമനിർദേശം ചെയ്യപ്പെട്ട മാധവൻജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങളെന്ന് അദ്ദേഹം കുറിച്ചു. താങ്കളുടെ വിപുലമായ അനുഭവസമ്പത്തും ശക്തമായ ധാർമികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും അനുരാഗ് ഠാക്കൂർ ആശംസിച്ചു.
എനിക്ക് നല്‍കിയ ഈ ബഹുമതിക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്നും പ്രതീക്ഷക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കുമെന്നും മാധവന്‍ മറുപടി നല്‍കുകയും ചെയ്തു.
53 കാരനായ മാധവന്‍ നിരവധി തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം സിനിമകളില്‍ നടന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘റോക്കട്രി ദി നമ്പി എഫക്ട്’ എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ചിത്രത്തില്‍ നമ്പി നാരായണന്‍റെ വേഷം അവതരിപ്പിച്ചതും മാധവനായിരുന്നു.