ചിത്രത്തിൻറെ പോസ്റ്റർ കഴിഞ്ഞ ദിവസം മാധവൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചു. 'നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും വേണം' എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിൽ ജയരാമൻ, യോഗി ബാബു, പ്രിയാമണി എന്നിവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വര്ഗീസ് മൂലൻസ് പിക്ചറര്ഴ്സിന്റെ ബാനറിൽ മലയാളികളായ വർഗീസ് മൂലനും മകൻ വിജയ് മൂലനുമാണ് ചിത്രം നിർമ്മിക്കുന്നത് .2022-ൽ പുറത്തിറങ്ങിയ 'റോക്കട്രി: ദി നമ്പി ഇഫ്ഫെക്ട്' ആണ് മാധവൻ അഭിനയിക്കുന്ന ആദ്യ ബയോപിക്. ഈ ചിത്രത്തിന്റെ സംവിധാനവും മാധവൻ തന്നെയാണ് നിർവഹിച്ചത്. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫ്ഫെക്ട്' .
advertisement
1893 മാർച്ച് 23-ന് കോയമ്പത്തൂരിനടുത്ത് കാലങ്കൽ എന്ന സ്ഥലത്താണ് ജിഡി നായിഡു ജനിച്ചത്. 1937 ൽ യുണൈറ്റഡ് മോട്ടോർ സർവീസ് സ്ഥാപിച്ചു. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വൈദ്യുത മോട്ടോർ യുഎംഎസ് കമ്പനിയിൽ നിന്നായിരുന്നു. വ്യാവസായിക യന്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ ജിഡി നായിഡു തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.