TRENDING:

Rajinikanth | തലൈവര്‍ കേരളത്തില്‍; ജയിലര്‍ ക്ലൈമാക്സ് ചിത്രീകരണം ചാലക്കുടിയില്‍ ?

Last Updated:

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും രജിനിക്കൊപ്പം ജയിലറില്‍ അഭിനയിക്കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രജിനിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ചാലക്കുടിയിലാകും ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.
advertisement

വിമാനത്താവളത്തിലൂടെയുള്ള സ്റ്റൈല്‍ മന്നന്‍റെ മാസ് നടത്തവും ആരാധകരെ കൈവിശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

അദ്ദേഹത്തിനായി ഒരുക്കിയ താമസസ്ഥലത്തെ ജീവനക്കാര്‍ രജിനിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

advertisement

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും രജിനിക്കൊപ്പം ജയിലറില്‍ അഭിനയിക്കുന്നുണ്ട്. കന്നട സൂപ്പര്‍ താരം ശിവരാജ് കുമാര്‍, സുനില്‍, വസന്ത് രവി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍‌ രജനീകാന്തിന്‍റെ 169-ാമത് ചിത്രമാണിത്. അനിരുദ്ധാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Rajinikanth | തലൈവര്‍ കേരളത്തില്‍; ജയിലര്‍ ക്ലൈമാക്സ് ചിത്രീകരണം ചാലക്കുടിയില്‍ ?
Open in App
Home
Video
Impact Shorts
Web Stories