നടന്റെ പുതിയ ചിത്രമായ ജുവൽ തീഫിന്റെ പ്രമോഷന്റെ ഭാഗമായി ജയ്ദീപ് അഹ്ലാവത്തുമായി സംസാരിക്കുന്നതിനിടെയാണ് മകൻ തൈമുറിനെ ആദിപുരുഷ് കാണിച്ചതിനെക്കുറിച്ച് നടൻ പറഞ്ഞത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമ കാണുന്നതിനിടയിൽ തൈമുർ തന്നെ ഒരു പ്രത്യേക രീതിയിൽ നോക്കിയെന്ന് നടൻ പരാമർശിച്ചിരുന്നു. എന്നാൽ സെയ്‌ഫിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മകന് തൈമുറിന്റെ നോട്ടം സിനിമ ഇഷ്ടപ്പെടാതിരുന്നതുകൊണ്ടാണെന്ന രീതിയിൽ പ്രതികരണങ്ങൾ വന്നു .
ഇപ്പോഴിതാ, തന്റെ വെളിപ്പെടുത്തലിന് പിന്നാലെ മറ്റൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് സെയ്ഫ്. 'സിനിമയിൽ ഞാൻ മുരളുകയും കാണുന്നവരെയെല്ലാം അടിച്ചു തകർക്കുകയുമായിരുന്നു. അടുത്ത തവണ ഹീറോയായി അഭിനയിക്കണം എന്ന് അവൻ പറഞ്ഞു. ഞാൻ എൻ്റെ എല്ലാ സിനിമകൾക്കൊപ്പവും നിൽക്കുന്നു, ഈ സിനിമയ്ക്കൊപ്പവും.'-സെയ്ഫ് അലി ഖാൻ പറഞ്ഞു.
advertisement