TRENDING:

തീയേറ്ററുകളിൽ ചിരിമഴ പെയ്യിക്കാൻ വരുന്നു 'പൊറാട്ട് നാടകം' ; ട്രെയ്ലർ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

Last Updated:

പ്രായഭേദമന്യേ ഏവർക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ ലഭിക്കുന്ന സൂചനകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയിലെ പൊട്ടിച്ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം 'പൊറാട്ട് നാടക'ത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. മണിക്കുട്ടി എന്ന പശുവിന്റെയും അതിന്റെ ഉടമസ്ഥനായ അബുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. ആക്ഷേപഹാസ്യ ഫോർമാറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബർ 18നാണ് തിയേറ്ററുകളിലെത്തുന്നത്. ഗോമാതാവും കമ്യൂണിസ്റ്റ് പച്ചയും ചാണകവും മാർക്‌സ് മുത്തപ്പനും മറ്റുമൊക്കെ ഉൾക്കൊള്ളിച്ചുള്ള സിനിമയുടെ ടീസർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നത്. പ്രായഭേദമെന്യേ എവർക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ ലഭിക്കുന്ന സൂചനകൾ.
advertisement

നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സംവിധായകൻ സിദ്ദിഖിൻറെ മേൽനോട്ടത്തോടെയായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. എമിറേറ്റ്‌സ് പ്രൊഡക്ഷൻസിൻറെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

advertisement

രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്ലം, വിഎഫ്എക്‌സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്‌സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പ്രൊമോഷൻ കൺസൾട്ടൻറ് ശിവകുമാർ രാഘവ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തീയേറ്ററുകളിൽ ചിരിമഴ പെയ്യിക്കാൻ വരുന്നു 'പൊറാട്ട് നാടകം' ; ട്രെയ്ലർ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി
Open in App
Home
Video
Impact Shorts
Web Stories