ഇത്തരത്തിലുള്ള പെരുമാറ്റം കാരണം സെറ്റിൽ നടനുമായുള്ള സംസാരത്തിൽ അകലം പാലിച്ചിരുന്നതായും നടി പറഞ്ഞു. അതേസമയം, ഷൈനിൽനിന്നു ബുദ്ധിമുട്ട് നേരിട്ടപ്പോൾ സെറ്റിൽ ഉണ്ടായിരുന്ന അഭിഭാഷകയായ നടിയോട് ഇതെപ്പറ്റി സംസാരിക്കുകയും അവർ അണിയറ പ്രവർത്തകരോട് സംസാരിച്ച് തന്റെ ഷെഡ്യൂൾ പെട്ടെന്ന് തീർത്തുതന്നു സഹായിക്കുകയും ചെയ്തിരുന്നെന്നും അപർണ കൂട്ടിച്ചേർത്തു. അതേസമയം, സിനിമാ ലോകത്തെ ലഹരിക്ക് തടയിടാന്‍ ശനിയാഴ്ച സിനിമാ സംഘടനകളുടെ യോഗം വിളിച്ച് പോലീസ്. ഇതിനായി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. ലഹരി ഉപയോഗത്തേക്കുറിച്ച് വിവരം നല്‍കുന്ന നടികള്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിച്ച് കേസെടുക്കുന്ന പദ്ധതി തയാറാക്കിയെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 24, 2025 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു'; ആരോപണവുമായി നടി അപർണ ജോൺസ്