TRENDING:

ഷൈൻ ടോം ചാക്കോ നായകനാകുന്ന 'അടിനാശം വെള്ളപ്പൊക്കം'; തിടമ്പേറ്റി ടൈറ്റിൽ ലോഞ്ച്

Last Updated:

നടി ശോഭനയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2015 ൽ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ 'അടി കപ്യാരെ കൂട്ടമണി' എന്ന ചിത്രത്തിന്റെ സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അടിനാശം വെള്ളപ്പൊക്കം'. ഉറിയടി എന്ന കോമഡി എന്റെർറ്റൈനർ ചിത്രമാണ് എ ജെ വർഗീസ് അവസാനം സംവിധാനം ചെയ്തത്. 'അടിനാശം വെള്ളപ്പൊക്കം' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്ത് വിട്ടു. മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമ്മാണ കമ്പനിയുടെ വരവും ഈ സിനിമയിലൂടെ അടയാളപ്പെടുത്തുകയാണ്. സൂര്യ ഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പി ആണ് ചിത്രം നിർമ്മിക്കുന്നത്.
News18
News18
advertisement

നടി ശോഭനയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. ഇന്ന് തൃശൂർ വെച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ പൂര നഗരിയെയും വടക്കുംനാഥനെയും സാക്ഷിയാക്കി ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ടൈറ്റിൽ ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടി തിടമ്പേറ്റി. പതമഭൂഷൺ ശോഭന ആണ് തിടമ്പ് അനാച്ഛാദനം ചെയ്തു നൽകിയത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയേടത്ത് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ബാബു ആൻ്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, സഞ്ജയ് തോമസ്, സജിത് തോമസ്, അരുൺ പ്രിൻസ്, ലിസബത് ടോമി, രാജ് കിരൺ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പേര് സൂചിപ്പിക്കുന്നത് പോലെ കോമഡി എന്റെർറ്റൈനറാണ് 'അടിനാശം വെള്ളപ്പൊക്കം '.

advertisement

ഛായാഗ്രഹണം - സൂരജ് എസ് ആനന്ദ്, എഡിറ്റർ - ലിജോ പോൾ, സംഗീതം - സുരേഷ് പീറ്റർസ്, ഇലക്ട്രോണിക് കിളി, രാമകൃഷ്ണൻ ഹരീഷ്, കലാസംവിധാനം - ശ്യാം , വസ്ത്രാലങ്കാരം - സൂര്യ എസ്, വരികൾ - ടിറ്റോ പി തങ്കചൻ, സുരേഷ് പീറ്റർസ്, ആരോമൽ ആർ വി, ഇലക്ട്രോണിക് കിളി, മേക്കപ്പ് - അമൽ കുമാർ കെ സി, പ്രൊഡക്ഷൻ കൺട്രോളർ - സേതു അടൂർ, സംഘട്ടനം - തവസി രാജ് മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷഹാദ് സി, വിഎഫ്എക്സ് - പിക്ടോറിയൽ എഫ് എക്സ്, സ്റ്റിൽസ് - മുഹമ്മദ് റിഷാജ്, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഷൈൻ ടോം ചാക്കോ നായകനാകുന്ന 'അടിനാശം വെള്ളപ്പൊക്കം'; തിടമ്പേറ്റി ടൈറ്റിൽ ലോഞ്ച്
Open in App
Home
Video
Impact Shorts
Web Stories