TRENDING:

സിമ്പുവിന്റെ സഹോദരന്‍ ഇസ്ലാമായി; മകന്റെ തീരുമാനത്തോടു യോജിക്കുന്നതായി പിതാവ് ടി.രാജേന്ദര്‍

Last Updated:

മക്കളുടെ ഏത് തീരുമാനത്തെയും പിന്തുണക്കുന്നതായി ടി രാജേന്ദര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ് താരം സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. നടനും സംവിധായകനുമായ അച്ഛന്‍ ടി രാജേന്ദറിന്റെയും സഹോദരന്റെയും സാമീപ്യത്തിലായിരുന്നു ചടങ്ങുകള്‍. ചെന്നൈ മൗണ്ട് റോഡിലെ മക്കാ മസ്ജിദില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇസ്‌ലാം മതപണ്ഡിതന്‍മാര്‍ അദ്ദേഹത്തിന് ശഹാദത്ത് ചൊല്ലി കൊടുത്തു.
advertisement

അഭിനേതാവായി സിനിമയിലെത്തിയ കുരലരസന്‍ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. അഭിനയ വഴിയില്‍ നിന്ന് പിന്നീട് സംഗീത സംവിധാനത്തിലേക്ക് തിരിഞ്ഞ വ്യക്തിയാണ് കുരലരസന്‍. സിമ്പു നായകനായ 'ഇത് നമ്മ ആള്' എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ച കുരലരസന്‍ അലൈ, സൊന്നാല്‍ താന്‍ കാതല എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

Also Read: എന്തിനെന്റെ ബാബേട്ടാ, എന്നെ നോക്കണേ?

മക്കളുടെ ഏത് തീരുമാനത്തെയും പിന്തുണക്കുന്നതായി പറഞ്ഞ ടി രാജേന്ദര്‍, സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുള്ളതായും പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
സിമ്പുവിന്റെ സഹോദരന്‍ ഇസ്ലാമായി; മകന്റെ തീരുമാനത്തോടു യോജിക്കുന്നതായി പിതാവ് ടി.രാജേന്ദര്‍