എന്തിനെന്റെ ബാബേട്ടാ, എന്നെ നോക്കണേ?

Last Updated:

കോടതി സമക്ഷം ബാലൻ വക്കീലിലെ കിടിലൻ നൃത്തം രംഗമടങ്ങുന്ന ഗാനം പുറത്തിറങ്ങി

കോടതി സമക്ഷം ബാലൻ വക്കീലിലെ കിടിലൻ നൃത്തം രംഗമടങ്ങുന്ന ഗാനം പുറത്തിറങ്ങി. 'ബാബുവേട്ടാ' എന്ന് തുടങ്ങുന്ന ഗാനം ഉത്സവ പ്രതീതിയുള്ള ചുറ്റുപാടിൽ നടക്കുന്നതാണ്. നായകൻ ദിലീപ്, ഭീമൻ രഘു, പ്രദീപ് കോട്ടയം എന്നിവർ അവതരിക്കുന്ന ഗാന രംഗമാണിത്. U സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണിത്. കമ്മാര സംഭവത്തിന് ശേഷം വരുന്ന ഈ ദിലീപ് ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായിക.
ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിർമ്മാണം. ദിലീപ്-മംമ്ത മോഹൻദാസ് ജോഡികളുടെ മൈ ബോസ്, ടു കൺട്രീസ് എന്നീ ഹാസ്യ ചിത്രങ്ങൾക്കു ശേഷം അത്തരം വിഭാഗത്തിലെ മറ്റൊരു ചിത്രമാകും ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ.
ദിലീപിൻറെ പേരിൽ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഏറ്റവും അടുത്തായി ദിലീപ് തന്നെ തൻ്റെ പുതിയ ചിത്രമായ പറക്കും പപ്പന്റെ പ്രഖ്യാപനം ഫേസ്ബുക് പോസ്റ്റ് വഴി നടത്തിയിരുന്നു. എന്നാൽ പുതു വർഷത്തിൽ ഏറ്റവും ആദ്യം വന്ന വാർത്ത ദിലീപ്, സംവിധായകൻ കെ.പി. വ്യാസന്റെ പുതിയ ചിത്രത്തിൽ നായക വേഷം ചെയ്യുന്നു എന്നാണ്. ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ ചിത്രീകരണം കഴിഞ്ഞിരിക്കുന്നു. റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ് പി. ബാലചന്ദ്ര കുമാർ സംവിധാനം ചെയ്യും. ഇത് ബ്രസീലിലാവും ചിത്രീകരിക്കുക. സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ എന്ന ചിത്രമുണ്ട്. ഇതിൽ തെന്നിന്ത്യൻ താരം അർജുൻ സർജയും വേഷമിടും.ഇതൊക്കെയും കൂടാതെ ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം, നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങൾ എന്നിവയുടെ ചർച്ചകൾ നടക്കുകയാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
എന്തിനെന്റെ ബാബേട്ടാ, എന്നെ നോക്കണേ?
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement