ദേശീയ മാധ്യമങ്ങളും മലപ്പുറത്തെ പുകഴ്ത്തി വാർത്തകൾ നൽകിയിരുന്നു. ഇതിനിടയിലാണ് തമിഴിലെ സൂപ്പർസ്റ്റാർ സൂര്യയും മലപ്പുറത്തുക്കാർക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട് അറിയിച്ചാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്.
"ദുഃഖാര്‍ത്തരായ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍, പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ, മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട്, പൈലറ്റുമാരോട് ആദരവ്" എന്നാണ് സൂര്യയുടെ ട്വീറ്റ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിപ്പൂരില്‍ വിമാനം ദുരന്തം സംഭവിച്ചത്. കോവിഡും കാലവര്‍ഷക്കെടുതിയും ദുരിതം വിതയ്ക്കുന്നതിനിടെയാണ് കരിപ്പൂരില്‍ മറ്റൊരു ദുരന്തം കൂടി പറന്നിറങ്ങിയത്. രാത്രി 7.40-ന് മഴ തകര്‍ത്തു പെയ്യുന്നതിനിടെയായിരുന്നു സംഭവം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് 184 യാത്രക്കാരെയുമായി എത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 19 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.