TRENDING:

മഹാദേവ് ബെറ്റിം​ഗ് ആപ്പ് കേസ്; നടി തമന്നയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഇ.ഡി

Last Updated:

ഛത്തീസ്​ഗഢിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ,രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽ പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനധികൃത വാതുവയ്പ് കേസിൽ നടി തമന്ന ഭാട്ടിയയെ ഇ.ഡി ചോദ്യം ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീ​ഗുമായി (ഐപിഎൽ) ബന്ധപ്പെട്ട അനധികൃത വാതുവയ്പ് കേസിലായിരുന്നു ചോദ്യം ചെയ്യൽ. അനധികൃത വാതുവയ്പ് സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള മഹാദേവ് വാതുവെപ്പ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ, ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍ മത്സരങ്ങള്‍ കാണാന്‍ നടി പ്രൊമോഷന്‍ നടത്തിയെന്ന ആരോപണത്തിലായിരുന്നു ചോദ്യം ചെയ്യൽ.
advertisement

​ഗുവാഹത്തിയിലെ ഇ.ഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ അമ്മയ്ക്കൊപ്പമാണ് നടി ചോദ്യം ചെയ്യലിന് എത്തിയത്. വൈകുന്നേരം വരെ ചോദ്യംചെയ്യൽ ഉണ്ടായിരുന്നു. സ്പോർട്സ് ബെറ്റിം​ഗ് ഉൾപ്പെടെ വിവിധതരം ചൂതാട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫെയർപ്ലേയെ പ്രമോട്ട് ചെയ്യുന്നതിലെ പങ്കിനെ കുറിച്ചാണ് പ്രധാനമായും തമന്നയോടു അന്വേഷിച്ചത്.

മഹാദേവ് ആപ്പിന്റെ പ്രമോഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ശ്രദ്ധ കപൂറിനും ഇ.ഡി കഴിഞ്ഞ വർഷം സമൻസ് അയച്ചിരുന്നു. ഇതിനെ തുടർന്നാണ്, മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷൻ വാർത്തകളിൽ ഇടംപിടിച്ചത്. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സഹിൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛത്തീസ്​ഗഢിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ,രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽ പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്. ഇവർക്കെതിരെയും അന്വേഷണമുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി നിരവധി ​ഗെയിമുകളിൽ അനധികൃത വാതുവയ്പിനുള്ള പ്ലാറ്റ്‌ഫോമുകൾ മഹാദേവ് ആപ്പ് ഒരുക്കുന്നതായാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
മഹാദേവ് ബെറ്റിം​ഗ് ആപ്പ് കേസ്; നടി തമന്നയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഇ.ഡി
Open in App
Home
Video
Impact Shorts
Web Stories