ദിലീപ് തെറ്റുകാരനല്ലെന്ന് വിശ്വസിച്ചിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അടുത്ത സുഹൃത്തും സഹോദരനുമായ ഒരാൾ ഇത്തരത്തിൽ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഞാൻ ആലുവക്കാരനാണ്. ദിലീപിനെ കുട്ടിക്കാലം മുതൽ കാണുന്ന ഒരാളാണ്. മിമിക്രി മത്സരത്തിന് പോകുമ്പോൾ എന്നെ ജഡ്ജ് ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അടുത്തറിയുന്ന ഒരാളെന്ന നിലയിൽ ഇത്തരത്തിൽ ഒരു പാതകം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. എന്റെ കല്യാണശേഷം എന്നെയും ഭാര്യയേയും വീട്ടിലേക്ക് കൈപിടിച്ച് കയറ്റിയത് ദിലീപേട്ടനും മഞ്ജു ചേച്ചിയും ചേർന്നാണ്,'. ടിനി ടോം പറഞ്ഞു.
advertisement
അതേസമയം,കേസിനെ സംബന്ധിച്ച് ഇത്തരം വ്യക്തിപരമായ ഇഷ്ടങ്ങളോടൊപ്പമല്ല കോടതിയോടൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരസംഘടനയായ അമ്മയിലേക്കുള്ള നടൻ ദിലീപിന്റെ പുനഃപ്രവേശം സംഘടനയാണ് തീരുമാനിക്കുകയെന്നും ഇതിനായി പ്രത്യേക ജനറൽബോഡി ഉടൻ ചേരുമെന്നും ടിനി ടോം അറിയിച്ചു.
