വാക്കുതർക്കം രൂക്ഷമായതോടെയാണ് കൂളിംഗ് ഗ്ളാസ് വലിച്ചെറിഞ്ഞതെന്നും വിപിനെ തല്ലിയിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഭയന്ന വിപിൻ പിന്നാലെ മാപ്പു പറഞ്ഞുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.വിപിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. വിപിന്റെ പരാതി വ്യാജമാണെന്നും ടൊവിനോയുടെ സിനിമയെ കുറിച്ച് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ഒന്നിലധികം നടിമാർ വിപിനെതിരെ ഫെഫ്കയടക്കമുള്ള സിനിമാ സംഘടനകളിൽ പരാതി നൽകിയിട്ടുണ്ട്. ടോവിനോയെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല, പറയുകയുമില്ല. ഞങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. എന്നെ ഞാൻ ആക്കിയത് കേരളത്തിലെ ജനങ്ങൾ ആണ്. കഷ്ടപ്പെട്ട് പണി എടുത്താണ് സിനിമ ഇറക്കുന്നത്. കൊല്ലുമെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട് കേസിൽ കുടുക്കുമെന്നും ഭീഷണി വന്നതോടെയാണ് ഡിജിപിക്ക് പരാതി കൊടുക്കേണ്ടി വന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
advertisement