'ദയവ് ചെയ്ത് വ്യാജപതിപ്പ് കാണാതിരിക്കൂ. ഞങ്ങള്‍ നിസ്സഹായരാണ്. എനിക്ക് വല്ലാത്ത നിസ്സഹായത തോന്നുന്നു. വ്യാജപതിപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതെ നിങ്ങള്‍ക്ക് മാത്രമേ ഇതിനെ തടയാന്‍ കഴിയൂ. ഇതൊരു അപേക്ഷയാണ്, പ്ലീസ്,' ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. അടുത്തിടെയായി തിയേറ്ററില്‍ റിലീസായ പല മലയാളച്ചിത്രങ്ങളുടെയും ഹൈ ക്വാളിറ്റി വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനിലൂടെ പുറത്തിറങ്ങിയിരുന്നു.
തിയേറ്ററില്‍ നിന്നും അനധികൃതമായി ഷൂട്ട് ചെയ്ത് തയ്യാറാക്കുന്ന ക്വാളിറ്റി കുറഞ്ഞ പ്രിന്റുകളാണ് നേരത്തെ വ്യാപമായി പ്രചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മികച്ച ക്വാളിറ്റിയിലുള്ള പതിപ്പുകളാണ് എത്തുന്നത്. ഇത് സിനിമാവ്യവസായത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിര്‍മാതാക്കളുടെയും സിനിമാസംഘടനകളുടെയും നിയമസംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് വിഷയത്തില്‍ ഗൗരവകരമായ നടപടിയുണ്ടാകണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.