TRENDING:

Vijay Sethupathi: സിനിമാ തൊഴിലാളി യൂണിയൻ ഭവന പദ്ധതിയിലേക്ക് 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി

Last Updated:

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (FEFSI) എന്ന സംഘടനയ്ക്കാണ് നടൻ ഈ തുക കൈമാറിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടന്‍ വിജയ് സേതുപതി സിനിമാ മേഖലയിലെ ടെക്‌നീഷ്യന്‍മാരും ദിവസവേതനക്കാരുമായ സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മിക്കാനായി 1.30 കോടി രൂപ സംഭാവന നല്‍കി. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (FEFSI) എന്ന സംഘടനയ്ക്കാണ് നടൻ ഈ തുക കൈമാറിയത്. തമിഴ് സിനിമ, ടെലിവിഷന്‍ മേഖലകളിലായി ഏകദേശം 25,000 അംഗങ്ങളുള്ള സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.
News18
News18
advertisement

ഈ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണ പദ്ധതിയെക്കുറിച്ചുള്ള വിവരം ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചത്. 'വിജയ് സേതുപതി ടവേഴ്‌സ്' എന്നാകും ഈ പദ്ധതിക്ക് പേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവിധ സിനിമസംഘടനകള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് ഫെബ്രുവരി 21-ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ കൈമാറിയിരുന്നു. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(FEFSI), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Vijay Sethupathi: സിനിമാ തൊഴിലാളി യൂണിയൻ ഭവന പദ്ധതിയിലേക്ക് 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി
Open in App
Home
Video
Impact Shorts
Web Stories