TRENDING:

മുത്തയ്യ മുരളീധരനാകാൻ വിജയ് സേതുപതി; പ്രഖ്യാപനം ഉടൻ

Last Updated:

ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതവും സിനിമയാകുന്നു. മുരളീധരന്റെ വിക്കറ്റ് നേട്ടവുമായി ബന്ധപ്പെട്ട് ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിലായിട്ടാകും സിനിമ ചിത്രീകരിക്കുക.
advertisement

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ചിത്രത്തിന്റെ പേരും ‘800’ എന്ന് തന്നെ ഇട്ടത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്.

advertisement

ആഭ്യന്തര മത്സരങ്ങള്‍ കൂടാതെ വിദേശ ലീഗുകളിലും ഇന്ത്യന്‍ പ്രീമീയര്‍ ലീഗിലും കളിച്ചിട്ടുള്ള താരമാണ് മുരളീധരന്‍. 1972 ല്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച മുരളി 133 ടെസ്റ്റ് മത്സരങ്ങളിലും, 350 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Film/
മുത്തയ്യ മുരളീധരനാകാൻ വിജയ് സേതുപതി; പ്രഖ്യാപനം ഉടൻ