നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തമിഴിൽ മോഹൻലാൽ പ്രധാനമന്ത്രിയാവുമ്പോൾ മകനായി മലയാളിയായ മറ്റൊരു താരം

  തമിഴിൽ മോഹൻലാൽ പ്രധാനമന്ത്രിയാവുമ്പോൾ മകനായി മലയാളിയായ മറ്റൊരു താരം

  Guess which Malayali actor will play Mohanlal's son in Kaappaan | ചിത്രം ഓഗസ്റ്റ് മാസം പുറത്തിറങ്ങും

  news18

  news18

  • Share this:
   വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മോഹൻലാൽ തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കാപ്പാൻ. ഇതിലെ കഥാപാത്രമായ പ്രധാനമന്ത്രിയുടെ വേഷത്തിലെ മോഹൻലാൽ ചിത്രങ്ങൾ ഇതിനോടകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചന്ദ്രകാന്ത് വർമ്മ എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ഇക്കഴിഞ്ഞ ദിവസം കാപ്പാൻ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചിത്രം ഓഗസ്റ്റ് മാസം പുറത്തിറങ്ങും.

   രജനികാന്ത് ഉൾപ്പെടുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലേക്ക് മാധ്യമങ്ങൾക്കു പോലും പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരം ഈ ചിത്രത്തിൽ മോഹൻലാലിൻറെ മകനായി മറ്റൊരു മലയാളി താരം എത്തുമെന്നാണ്. മലയാളിയായ ആര്യ മോഹൻലാലിൻറെ മകന്റെ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.

   കഴിഞ്ഞ വർഷം, ജന്മാഷ്ടമിദിനത്തിൽ നടൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വാർത്തകളും ചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ടതാണോ എന്ന സംശയം ഇതിനു തൊട്ടു പിന്നാലെ ഉയർന്നിരുന്നു. പ്രധാനമന്ത്രിയുമായി സാമ്യമുള്ള രൂപ ഭാവവും ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു.

   ജില്ലക്ക് ശേഷം ലാലിൻറെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും ചന്ദ്രകാന്ത് വർമ്മ. ആർമി കമാൻഡോയായി സൂര്യ എത്തുമെന്നാണു വിവരം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പൂർത്തിയാക്കിയ മോഹൻലാലിൻറെ അടുത്ത ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഓണത്തിന് തിയേറ്ററിലെത്തും. ബിഗ് ബ്രദർ ആണ് മറ്റൊരു ചിത്രം.

   First published:
   )}