ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റു മലയാളി താരങ്ങളും തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയിരുന്നു. ഫഹദ് ഫാസിലും നസ്രിയയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയും കൈമാറി. കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നൽകിയിരുന്നു.
advertisement
ഇതിനു മുൻപ് വയനാട്ടിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് പ്രതികരിച്ച് ദുൽഖര്‍ സൽമാൻ രംഗത്ത് എത്തിയിരുന്നു. ഏത് ആപത്തിലും ഒറ്റക്കെട്ടായി കേരളത്തിലുളളവർ നിൽക്കുമെന്ന് വിളിച്ചോതുന്ന തരത്തിലുളള പ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്ന് ദുൽഖർ സൽമാൻ. ധീരതയുടെയും അർപ്പണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ കാണുന്നതെന്ന് താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.