ഒഡീഷയിലെ റായഗഡ ജില്ലയിൽ നിന്നുള്ള പ്രിയങ്ക പത്ത് ദിവസം മാത്രമാണ് ഡിംപിളിന്റെ വീട്ടിൽ ജോലിക്ക് നിന്നത്. ഇതിനിടയിലാണ് ഡിംപിൾ ഹയാതിയും ഭർത്താവും യുവതിയോട് ക്രൂരമായി പെരുമാറിയത്.
"ഞാൻ അവരുടെ വീട്ടിൽ 10 ദിവസമേ ജോലി ചെയ്തിട്ടുള്ളൂ. അവർ എന്നെ ആക്രമിക്കാൻ ശ്രമിച്ചു. കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തി. അവർ ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. അവർ ശരിയായ ഭക്ഷണം നൽകിയില്ല, 'നിങ്ങൾ നായ്ക്കളാണ്, നിങ്ങൾ യാചകരാണ്, അതിനാൽ ഒന്നായി നിൽക്കൂ' എന്ന് പറഞ്ഞ് ഞങ്ങളെ അധിക്ഷേപിക്കാറുണ്ടായിരുന്നു."- സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക തൻ്റെ ദുരനുഭവം വിവരിച്ചു.
advertisement
സെപ്റ്റംബർ 29-നാണ് വീട്ടുജോലിക്കാരിയുമായുള്ള സംഘർഷം രൂക്ഷമായത്. അന്ന് ഡിംപിളും ഡേവിഡും തന്നെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയതായി പ്രിയങ്ക പരാതിയിൽ പറയുന്നു. വഴക്ക് റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഡേവിഡ് ഫോൺ തട്ടിപ്പറിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വഴക്കിനിടെ തൻ്റെ വസ്ത്രങ്ങൾ കീറിയെന്നും ഏജൻ്റിൻ്റെ സഹായത്തോടെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും പ്രിയങ്ക മൊഴി നൽകി.
പ്രിയങ്കയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 74, 79, 351(2), 324(2) എന്നിവ പ്രകാരം പോലീസ് ദമ്പതികൾക്കെതിരെ കേസെടുത്തു.
എന്നാൽ, ആരോപണങ്ങളോട് ഡിംപിൾ ഹയാത്തി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. 'ഖിലാഡി', 'രാമബാണം', 'അത്രംഗി രേ' എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ഡിംപിൾ ഹയാത്തി.