TRENDING:

Honey Rose: ഹണി റോസിന്റെ പരാതി: ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്;കമൻ്റ് വീരന്മാർ അക്കൗണ്ട് പൂട്ടി ഓടുന്നു

Last Updated:

27 പേർക്കെതിരെയാണ് ഹണി റോസ് പരാതി നൽകിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സോഷ്യൽമീഡിയയിലൂടെ ദ്വയാർത്ഥപ്രയോഗങ്ങളിലൂടെയും ലൈംഗികമായും അപമാനിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയിൽ നടപടി ശക്തമാക്കി പൊലീസ്. ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ മോശം കമ്മന്റിട്ടവർ കമന്റുകൾ ഡിലീറ്റ് ചെയ്ത് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതായി പൊലീസ്. ഹണി റോസ് നൽകിയ പരാതിയിലുള്ള ആളുകളുടെ കമന്റുകൾ പരിശോധിച്ചു വരികയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയി മാധ്യമങ്ങളോട് പ്രതികരിച്ചു. 27 പേർക്കെതിരെയാണ് ഹണി റോസ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കുമ്പളം സ്വദേശി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
News18
News18
advertisement

ALSO READ: ഇന്ത്യൻ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ചിട്ടില്ല; സ്ത്രീകൾക്കായി യുദ്ധം പ്രഖ്യാപിക്കുന്നു: ഹണി റോസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ പ്രതികരിച്ച് ഹണി റോസ്. ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ തന്ന അപമാനിച്ച ആ വ്യക്തിയിൽ നിന്നും ഇനി ഒരു മോശം അനുഭവം ഉണ്ടായാൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ഹണി റോസ് വ്യക്തമാക്കി. അയാളിൽ നിന്നും മോശം പ്രയോ​ഗം ഉണ്ടായ ദിവസം തന്നെ തന്റെ മാതാപിതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും പരിപാടി സംഘടിപ്പിച്ച സംഘാടകരേയും വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും ഹണി റോസ് പറഞ്ഞു. ന്യൂസ് 18 നോടായിരുന്നു നടിയുടെ പ്രതികരണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Honey Rose: ഹണി റോസിന്റെ പരാതി: ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്;കമൻ്റ് വീരന്മാർ അക്കൗണ്ട് പൂട്ടി ഓടുന്നു
Open in App
Home
Video
Impact Shorts
Web Stories