TRENDING:

21കാരനെ കാറിടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞ നടി നന്ദിനി കശ്യപ് അറസ്റ്റിൽ

Last Updated:

അപകടത്തിനുശേഷം പരിക്കേറ്റയാളെ തിരിഞ്ഞുനോക്കാതെ നടി കാറോടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു

advertisement
ഗുവാഹത്തി: കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടിട്ടും വാഹനം നിർത്താതെ കടന്നുകളഞ്ഞ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിലായി. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പോളിടെക്നിക് വിദ്യാർത്ഥി സമിയുൽ ഹഖിനെയാണ് (21) നടി ഓടിച്ച കാർ ഇടിച്ചത്. ജൂലൈ 25നായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുരുതര പരിക്കേറ്റ ഹഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിനുശേഷം പരിക്കേറ്റയാളെ തിരിഞ്ഞുനോക്കാതെ നടി കാറോടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
നന്ദിനി കശ്യപ്
നന്ദിനി കശ്യപ്
advertisement

ഇതും വായിക്കുക: നിവിൻ പോളി നൽകിയ പരാതിയിൽ നിർമാതാവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ദിസ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദഖിൻഗാവിൽ ജൂലൈ 25ന് പുലർച്ചെ മൂന്നിനാണ് അപകടം. കേസിൽ കാംരൂപ് (മെട്രോ) സിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇവരെ പാൻബസാർ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

advertisement

രവി ശർമ്മ, ആദിൽ ഹുസൈൻ, ജോയ് കശ്യപ്, അർചിത അഗർവാൾ എന്നിവർക്കൊപ്പം അടുത്തിടെ പുറത്തിറങ്ങിയ രുദ്ര എന്ന സിനിമയിൽ നന്ദിനി കശ്യപ് അഭിനയിച്ചിരുന്നു. കൂടാതെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ സജീവമായ ഒരു കണ്ടന്റ് ക്രിയേറ്ററും ഫിറ്റ്‌നസ് ഉപദേശകയും മിസ് ഇന്ത്യ ന്യൂ ഇംഗ്ലണ്ട് 2021 സൗന്ദര്യമത്സര വിജയിയുമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Assam actress Nandini Kashyap was arrested by Guwahati police on Wednesday after she allegedly killed a 21-year-old student in a hit-and-run accident.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
21കാരനെ കാറിടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞ നടി നന്ദിനി കശ്യപ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories