ന്യൂയോർക്കിലെ ക്വീൻസിൽ മുൻ കാമുകനും സുഹൃത്തുമുണ്ടായിരുന്ന ഗ്യാരേജിന് ആലിയ തീയിട്ടെന്നാണ് കേസ്. ആലിയക്ക് ജാമ്യം നിഷേധിക്കുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു. നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ, വിഷയത്തിൽ ഇതുവരെയും നർഗീസ് ഫക്രി പ്രതികരിച്ചിട്ടില്ല.
മകൾ ഒരിക്കലും ആരെയും കൊലപ്പെടുത്തില്ലെന്നാണ് ആലിയ ഫക്രിയയുടെ അമ്മയുടെ വാക്കുകൾ. അവൾ ആരെയെങ്കിലും കൊല്ലുമെന്ന് ഞാൻ കരുതുന്നില്ല. എല്ലാവരേയും പരിചരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ആലിയയെന്നാണ് അമ്മ പറഞ്ഞത്.
ദാരുണമായ സംഭവത്തിന് ഒരു വർഷം മുമ്പ് ജേക്കബും ആലിയയും തങ്ങളുടെ ബന്ധം അവസാനിപ്പിച്ചതായി എഡ്വേർഡ് ജേക്കബിൻ്റെ അമ്മ പറഞ്ഞു. ബന്ധം വേർപെടുത്തിയെങ്കിലും ആലിയ തന്റെ മകനെ പിന്തുടരുമായിരുന്നെന്നാണ് ജേക്കബിന്റെ അമ്മ പറയുന്നത്. പ്ലംബറായി ജോലിചെയ്യുന്ന മകന്‍ ഗ്യാരേജ് കെട്ടിടം അപ്പാര്‍ട്ട്‌മെന്റായി മാറ്റുന്ന പ്രവൃത്തിയിലായിരുന്നുവെന്ന് ജേക്കബ്‌സിന്റെ മാതാവ് ജാനറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ജേക്കബ്‌സിന്റെ വീടിന് തീയിടുമെന്ന് യുവതി നേരത്തെ ഭീഷണിപ്പെടുത്തിയതായി സാക്ഷികളുടെ മൊഴികളുമുണ്ട്.
advertisement