TRENDING:

Nayanthara| നയൻതാര ആരാധകരോട് പറയുന്നു; ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കരുത്

Last Updated:

'ലേഡി സൂപ്പർസ്റ്റാർ' എന്ന് വിളിക്കരുതെന്നും തന്റെ പേര് വിളിക്കണമെന്നും നയൻതാര ആരാധകരോട് ആവശ്യപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരാധകര്‍ സ്നേഹപൂർവം ചാർ‌ത്തി നൽകിയ 'ലേഡി സൂപ്പർസ്റ്റാർ' എന്ന വിശേഷണത്തെ തള്ളി നയൻതാര. ആ പദവിക്ക് പിന്നിലെ സ്നേഹത്തെ അംഗീകരിക്കുമ്പോള്‍ തന്നെ ആരാധകർ പേര് വിളിക്കണമെന്നും അവര്‍ അഭ്യർത്ഥിച്ചു. സ്ഥാനപ്പേരുകളും അംഗീകാരങ്ങളും പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിലും, അവ ചിലപ്പോൾ ഒരു കലാകാരനും അവരുടെ കലാപ്രവർത്തനത്തിനും ഇടയിൽ ഒരു വേർതിരിവ് സൃഷ്ടിക്കുമെന്ന് നയൻതാര എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
News18
News18
advertisement

'നിങ്ങളിൽ പലരും എന്നെ ‌ലേഡി സൂപ്പർസ്റ്റാർ എന്ന് സ്നേഹപൂർവ്വം വിളിച്ചിട്ടുണ്ട്, നിങ്ങളുടെ അതിരറ്റ സ്നേഹത്തിൽ നിന്ന് ജനിച്ച ഒരു പദവിയാണത്. ഇത്രയും വിലപ്പെട്ട ഒരു പദവി നൽകി എന്നെ കിരീടമണിയിച്ചതിന് ഞാൻ നിങ്ങളോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നിങ്ങളെല്ലാവരും എന്നെ നയൻതാര എന്ന് വിളിക്കണമെന്ന് ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. കാരണം, ആ പേര് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഒന്നാണെന്ന് എനിക്ക് തോന്നുന്നു. ഒരു നടി എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ഞാൻ ആരാണെന്ന് അത് പ്രതിനിധീകരിക്കുന്നു. സ്ഥാനപ്പേരുകളും അംഗീകാരങ്ങളും വിലമതിക്കാനാവാത്തതാണ്, പക്ഷേ അവ ചിലപ്പോൾ നമ്മുടെ ജോലിയിൽ നിന്നും, നമ്മുടെ കലാപ്രകടനത്തിൽ നിന്നും, പ്രേക്ഷകരുമായി നമ്മൾ പങ്കിടുന്ന നിരുപാധികമായ ബന്ധത്തിൽ നിന്നും നമ്മെ വേർതിരിക്കുന്ന ഒരു ഇമേജ് സൃഷ്ടിച്ചേക്കും'- സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ നയൻതാര വ്യക്തമാക്കി.

advertisement

'എല്ലാ പരിധികൾക്കും അപ്പുറം നമ്മെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷ നാമെല്ലാവരും പങ്കിടുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവി നമുക്കെല്ലാവർക്കും പ്രവചനാതീതമായിരിക്കാം, നിങ്ങളുടെ മങ്ങാത്ത പിന്തുണ സ്ഥിരമായി നിലനിൽക്കുമെന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു, നിങ്ങളെ രസിപ്പിക്കാനുള്ള എന്റെ കഠിനാധ്വാനവും അങ്ങനെ തന്നെയായിരിക്കും. സിനിമയാണ് നമ്മളെ ഒന്നിപ്പിക്കുന്നത്, നമുക്ക് അത് ഒരുമിച്ച് ആഘോഷിക്കാം'- നയൻതാര കൂട്ടിച്ചേർത്തു.

advertisement

അതേസമയം, നയൻതാര തന്റെ വരാനിരിക്കുന്ന ചിത്രമായ ടെസ്റ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ നേരിട്ട് സ്ട്രീം ചെയ്യും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actress Nayanthara has denounced the title of 'Lady Superstar' and requested fans to call her by name. The actor said how her name is something that she holds closest to her heart.

മലയാളം വാർത്തകൾ/ വാർത്ത/Film/
Nayanthara| നയൻതാര ആരാധകരോട് പറയുന്നു; ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കരുത്
Open in App
Home
Video
Impact Shorts
Web Stories