എന്നാൽ പരാതി പിൻവലിക്കുന്നില്ലെന്നും തനിക്കുണ്ടായി ദുരന്തം ഇനിയാര്‍ക്കും ഉണ്ടാവരുതെന്നും നടി പറഞ്ഞു. നടന്‍മാരായ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍, ഇടവേള ബാബു എന്നിവരടക്കം ഏഴുപേര്‍ക്കെതിരേയായിരുന്നു നടി പീഡന പരാതി നല്‍കിയത്. എന്നാല്‍, ഇതില്‍ കാര്യമായ അന്വേഷണം നടത്തുന്നതിന് പകരം, തന്നെ കുടുക്കുകയാണ് ചെയ്തതെന്ന് നടി പറഞ്ഞിരുന്നു.
'പീഡനപരാതി നൽകിയതിന് പിന്നാലെ ഞാൻ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഒറ്റയാൾ പോരാട്ടം തന്നെയാണ് നടത്തിയത്. ഇതിന്റെ ഇടയിലാണ് തനിക്കെതിരായ പോക്സോ കേസ് കൂടി വന്നത്. എന്നാൽ എന്നെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് എന്നെ തെറ്റുകാരിയായി ചിത്രീകരിക്കുകയാണ് ചെയ്തത്. കൃത്യമായി അന്വേഷണം നടത്തുകയോ എന്നോട് പരാതിയെപ്പറ്റി അന്വേഷിക്കുകയോ ചെയ്തിട്ടില്ല', നടി പറഞ്ഞു.
advertisement
'നടന്മാർക്കെതിരേ പീഡന പരാതി നൽകിയതുകൊണ്ട് മാത്രമുണ്ടായ പരാതി ആണത്. പക്ഷേ എന്റെ ഒറ്റയാൾ പോരാട്ടത്തിൽ എന്നോടൊപ്പം ആരുമില്ലെന്ന് തോന്നിയതുകൊണ്ടാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. എന്റെ കുടുംബത്തോട് പോലും ഒരു വാക്ക് ചോദിക്കാതെയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. ഭർത്താവ് അടക്കം എല്ലാ പിന്തുണയു തരുന്നു. കേസുമായി മുന്നോട്ട് പോകണമെന്നും അന്വേഷണം അതിന്റെതായ വഴിക്ക് നടക്കട്ടേയെന്നും കുടുംബമടക്കം പറഞ്ഞതുകൊണ്ടാണ് പരാതി പിൻവലിക്കാനുള്ള തീരുമാനം മാറ്റുന്നത്', നടി വ്യക്തമാക്കി.