TRENDING:

Samantha: സാമന്തയുടെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന ആദ്യ ചിത്രത്തിൽ ലിംഗഭേദമില്ലാതെ തുല്യവേതനം

Last Updated:

2023 ലാണ് സാമന്ത ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സ് എന്ന പേരിൽ നിര്‍മാണകമ്പനി ആരംഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമാമേഖലയിൽ ചരിത്രപരമായ തീരുമാനമെടുത്ത് നടി സാമന്തയുടെ പ്രൊഡക്ഷന്‍ ഹൗസ്. സിനിമയിൽ എത്തി 15 വർഷം പൂർത്തിയാക്കിയ സാമന്ത നിര്‍മാതാവ്, സംരംഭക, പോഡ്കാസ്റ്റ് ഹോസ്റ്റ്, ഫിറ്റ്നസ് താരം എന്നി മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ
News18
News18
advertisement

ലിംഗഭേദമില്ലാതെ തുല്യമായ പ്രതിഫലം അഭിനേതാക്കള്‍ക്കും അണിയപ്രവര്‍ത്തകര്‍ക്കും നല്‍കാനുള്ള തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. താരത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിൽ നിന്നിറങ്ങുന്ന ആദ്യ ചിത്രത്തിലാവും ഈ തീരുമാനം നടപ്പിലാക്കുക.

2023ല്‍ സാമന്ത ആരംഭിച്ച ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമന്തയോടൊപ്പം മറ്റു രണ്ട് ഹിറ്റ് ചിത്രങ്ങളിൽ പ്രവര്‍ത്തിച്ചിട്ടുള്ള നന്ദിനി ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള സംഭാഷണത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ട്രലാല മൂവിങ് പിക്‌ചേര്‍സിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന 'ബന്‍ഗാരം' എന്ന് പേരിട്ടിരിക്കുന്ന ആദ്യ ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തുല്യവേതനം നല്‍കുമെന്ന് സാമന്ത അറിയിച്ചിരുന്നു', നന്ദിനി റെഡ്ഡി പറഞ്ഞു.

advertisement

പ്രതിഫലവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ ഗ്യാപ്പിനെ കുറിച്ച് സംസാരിക്കവേയാണ് സാമന്തയുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രചോദനാത്മകമായ നീക്കത്തെ കുറിച്ച് നന്ദിനി സംസാരിച്ചത്. നിര്‍മിക്കുന്ന ചിത്രങ്ങളില്‍ തുല്യ വേതനം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ അഭിനേത്രിയായിരിക്കാം സാമന്ത എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Samantha: സാമന്തയുടെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന ആദ്യ ചിത്രത്തിൽ ലിംഗഭേദമില്ലാതെ തുല്യവേതനം
Open in App
Home
Video
Impact Shorts
Web Stories