TRENDING:

ആദിപുരുഷ് മാത്രമല്ല, ഒരു ഇന്ത്യൻ സിനിമയും പ്രദർശിപ്പിക്കണ്ട; 'സീത ഇന്ത്യയുടെ മകൾ' അല്ലെന്ന് കാഠ്മണ്ഡു മേയർ

Last Updated:

ആദിപുരുഷിലെ 'ജാനകി ഇന്ത്യയുടെ മകളാണ്' എന്ന പരാമർശമാണ് വിവാദമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രഭാസ് നായകനായ ആദിപുരുഷിൽ സീത ഇന്ത്യയുടെ മകൾ എന്ന പരാമർശത്തിന്റെ പേരിൽ എല്ലാ ഇന്ത്യൻ സിനിമകളും നിരോധിച്ച് കാഠ്മണ്ഡു മേയർ. ഇന്ത്യയിൽ നിർമ്മിച്ച ഒരു സിനിമയും തിയേറ്റർ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നേപ്പാൾ തലസ്ഥാനത്ത് പോലീസ് സേനയെ വിന്യസിച്ചതായും റിപ്പോർട്ടുണ്ട്.
advertisement

ആദിപുരുഷിലെ ‘ജാനകി ഇന്ത്യയുടെ മകളാണ്’ എന്ന പരാമർശത്തിൽ നിരാശ പ്രകടിപ്പിച്ച കാഠ്മണ്ഡു മേയർ, സീത ജനിച്ചത് നേപ്പാളിൽ ആണെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദിപുരുഷിലൂടെ നേപ്പാളിൽ ‘സാംസ്കാരിക കടന്നുകയറ്റം’ നടത്തിയെന്നാണ് കാഠ്മണ്ഡു മേയർ തന്റെ ട്വീറ്റിൽ ആരോപിച്ചത്. സിനിമ അതേപടി കാണിച്ചാൽ, നേപ്പാളിന്റെ ദേശീയതയ്ക്കും സാംസ്കാരിക ഐക്യത്തിനും ദേശീയ സ്വത്വത്തിനും സാരമായ തകരാർ സംഭവിക്കുമെന്നും പരിഹരിക്കാനാകാത്ത നാശം സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ആദിപുരുഷ് മാത്രമല്ല, ഒരു ഇന്ത്യൻ സിനിമയും പ്രദർശിപ്പിക്കണ്ട; 'സീത ഇന്ത്യയുടെ മകൾ' അല്ലെന്ന് കാഠ്മണ്ഡു മേയർ
Open in App
Home
Video
Impact Shorts
Web Stories